സുഹൃത്തുക്കളേ,
പത്ത് ഭാഗങ്ങളിലായി കേരള ഹോംസ് എന്ന പേരില്‍ ഞാന്‍ എഴുതിയത് നിങ്ങള്‍ വായിച്ചിട്ടുണ്ടാവുമെന്നു കരുതുന്നു.ബ്ലോഗ് സന്ദര്‍ശിച്ചവര്‍ക്കെല്ലാം നന്ദി.കമന്റ് അയച്ചവര്‍ക്ക് വളരെ പ്രിയത്തില്‍ നന്ദിയും നന്മയും നേരുന്നു.എല്ലാ ഭാഗങ്ങള്‍ക്കും കമന്റ് അയച്ച ശ്രീയ്ക്ക് പ്രത്യേക അഭിനന്ദനം.ഇമെയില്‍ വിലാസം പ്രൊഫൈലില്‍ ഉള്ളത് മനോരാജ് ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.
കേരള ഹോംസിനെ പോലെ നിങ്ങളും ചിന്തിച്ചു തുടങ്ങണം എന്ന് എനിക്ക് ആഗ്രഹമുണ്ട്.അതിനുള്ള പ്രാപ്തിയും നിങ്ങള്‍ക്കുണ്ട് എന്ന് എനിക്കറിയാം.മൂന്ന് കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ട് ഞാനൊരു പരീക്ഷ നടത്തുകയാണ് ഇവിടെ.നോക്കട്ടെ ഞാന്‍ നിങ്ങളിലെ മിടുക്കന്മാരെയും മിടുക്കികളേയും.ആ മൂന്നു കാര്യങ്ങള്‍ ഇവയാണ്.
1) നിരീക്ഷണപാടവം.
എന്റെ ഭര്‍ത്താവ് നടത്തിയ വിലയിരുത്തലുകള്‍ നിങ്ങള്‍ കണ്ടില്ലേ.അതിനു പുറമെയായി നിങ്ങളുടെ ചിന്തക്ക് വേറെ എന്തെങ്കിലും കിട്ടിയിട്ടുണ്ടോ.ഉദാഹരണമായി ഈ ഒരു ഭാഗം നോക്കൂ.
"ഈ ആഷ്ട്രേയില്‍ കിടക്കുന്ന സിഗരറ്റ് കുറ്റി സിസറിന്റെതാണ്.എന്റെ സന്ദര്‍ശകര്‍ ചെറുപ്പക്കാര്‍ മുതല്‍ വൃദ്ധന്മാര്‍ വരെയുണ്ട്.പക്ഷെ അവരാരും നമ്മുടെ വീടിന്റെ ഉള്ളില്‍ വരാറില്ല.പിന്നെ വരാന്‍ സാധ്യത നമ്മുടെ ബന്ധുക്കളാണ്.സാധാരണ ചെറുപ്പക്കാര്‍ അധികവും ഫില്‍റ്റര്‍ ഉള്ള സിഗരറ്റ് ആണ് വലിക്കുക.മാത്രമല്ല,നല്ല മേല്‍ മീശയുള്ള ഞാന്‍ വലിച്ചു കഴിഞ്ഞ സിഗരറ്റ് കുറ്റിയേക്കാളും വലിപ്പമുണ്ട് ഈ ആഷ്ട്രേയില്‍ കിടക്കുന്ന സിസറിന്റെ കുറ്റിയ്ക്ക്.അപ്പോള്‍ തീര്‍ച്ചയായും കട്ടിയുള്ള മീശയും താടിയുമുള്ള ഒരു ചെറുപ്പക്കാരനല്ലാത്ത ഒരാളാവണം ഇത് വലിച്ചത്."
ഈ നീളമുള്ള സിസറിന്റെ കുറ്റി കണ്ടു കൊണ്ട് അത് താടിയും മീശയും ഉള്ള ആള്‍ വലിച്ചതാണെന്ന് എങ്ങിനെ പറയും?അത് ഒരു പക്ഷെ ധൃതിയില്‍ വലിച്ചതാണെങ്കിലോ അല്ലെങ്കില്‍ മറ്റാരെങ്കിലെയും കണ്ടപ്പോള്‍ പെട്ടെന്ന് സിസര്‍ കെടുത്താമല്ലോ മാത്രമല്ല അസ്വസ്ഥനായ ഒരാള്‍ വലിച്ച സിസറിനും നീളം കൂടുതലായിരിക്കും.ഇത് എന്റെ വാദമാണ്.ഇത് പോലെ നിങ്ങളുടെ നിരീക്ഷണത്തില്‍ എന്തെങ്കിലും കിട്ടുന്നുണ്ടോ?
2) ഓര്‍മ്മ ശക്തി.
ഞാന്‍ ഒന്നാം ഭാഗം മുതല്‍ പത്ത് വരെ എഴുതിയിട്ട് അവസാനം ഒരുമിച്ച് പോസ്റ്റ് ചെയ്തപ്പോള്‍ ചില കാര്യങ്ങള്‍ മുന്‍പത്തേതില്‍ നിന്നും മാറ്റം വരുത്തിയിട്ടുണ്ട്. അതെന്താണെന്ന് ഓര്‍മിച്ചു കണ്ടുപിടിക്കാമോ?
3) ബുദ്ധി ശക്തി.
ഇതില്‍ ഞാന്‍ മനപ്പൂര്‍വ്വം ഉപേക്ഷിച്ച ചില 'അബദ്ധങ്ങള്‍' ഉണ്ട്.അത് എന്താണെന്ന് കണ്ടുപിടിക്കാമോ?
എന്തായാലും നിങ്ങളുടെ കമന്റ്സിന് വേണ്ടി ഞാന്‍ കാത്തിരിക്കുന്നു. അതിനു ശേഷം അടുത്ത കേസന്വേഷണം പോസ്റ്റ് ചെയ്യുന്നതാണ്.കേരള ഹോംസിന്റെ മുഴുവന്‍ ഭാഗങ്ങളും ഒരുമിച്ച് വായിക്കണമെന്നുണ്ടെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Wednesday, October 28, 2009
Subscribe to:
Post Comments (Atom)

കഥ ആവശ്യത്തിലധികം ചുരുക്കി എഴുതി തീര്‍ത്തോ എന്ന് സംശയമുണ്ട്. ഹോംസ് കഥകളില്‍ സാധാരണയായി അവസാനം എല്ലാ കാര്യങ്ങള്‍ക്കും വിശദീകരണം നല്‍കാറുണ്ട്.
ReplyDeleteഇവിടെ ഇപ്പറഞ്ഞ രവി ആരെന്നോ അയാള്‍ രാധികയെയും സുമതി ടീച്ചറെയും അയാള്‍ എന്തിന് കൊല്ലുന്നു എന്നോ വിശദീകരിയ്ക്കുന്നില്ല.
മുന്നറിയിപ്പ് നല്‍കിയ ശേഷം ആളെ കൊല്ലുന്ന ശൈലി എല്ലാം നല്ലത് തന്നെ. പക്ഷേ അബൂബക്കറെ ഫോണില്‍ വിളിച്ച് "അവര്‍ക്ക് പ്രയോഗിക്കുവാന്‍ കഴിയാത്ത ബുദ്ധി നിങ്ങള്‍ പ്രയോഗിക്കുക" എന്ന് അയാള്‍ പറഞ്ഞതിനു പിന്നിലെ ഉദ്ദേശം എന്താണ്? വേണമെങ്കില്‍ ജീവനും കൊണ്ട് വേറെ എവിടേയ്ക്കെങ്കിലും പൊയ്ക്കോളാനോ? ഭാവിയില്‍ ഇയാള്‍ തനിക്കൊരു തടസ്സമാകുമെന്ന് കണക്കു കൂട്ടുന്ന കൊലപാതകി അങ്ങനെ ചിന്തിയ്ക്കില്ലല്ലോ.
[പിന്നെ കുട്ടിച്ചാത്തന്‍ പറഞ്ഞതു പോലെ ഹോംസ് കഥകളുടെ ഒരു ഹാങ്ങോവര്‍ മൊത്തത്തില്‍ പ്രതിഫലിയ്ക്കുന്നുണ്ട്. പിന്നെ, ആഫ്രിക്കന്‍ ശിലാ പെരുമ്പാമ്പിനെ പറ്റിയുള്ള പരാമര്‍ശവും ഖുറാനിലെയും ബൈബിളിലെയും പേജുകള്‍ സൂചിപ്പിയ്ക്കുന്ന വിധവുമെല്ലാം അതേ പോലെ തന്നെ ചില ഹോംസ് കഥകളില്‍ പറയുന്നുണ്ട്]
ചാത്തനേറ്: മുന്‍പേ ഈ കഥകള്‍ പ്രസിദ്ധീകരിച്ചോണ്ടിരുന്ന ബ്ലോഗില്‍ പറഞ്ഞ അഭിപ്രായം ഒന്നൂടി കോപ്പി പേസ്റ്റുന്നു. ഇത്തവണ എങ്കിലും മറുപടി കിട്ടിയാലോ?
ReplyDelete“കണ്ടിട്ട് ഷെര്‍ലോക്ക് ഹോംസും അഗതാ ക്രിസ്റ്റിയും സമ്പൂര്‍ണ്ണ കൃതികള്‍ വായിച്ച ഹാങ്ങോവറില്‍ എഴുതുന്നതു പോലെ ഉണ്ട്.
ഓടോ:മലയാളത്തില്‍ ബിരുദാനന്തരബിരുദം എടുത്ത വിധവയായ “വീട്ടമ്മ“ ഡിസൈന്‍ ചെയ്ത തലക്കെട്ട് ചിത്രം അടിപൊളി. ശ്രീക്കുട്ടാ ഈ ബ്ലോഗര്‍ ബൂലോഗ ഷെര്‍ലോക്കുകള്‍ക്ക് ഒരു കൈപ്പണിയാവും.
പല ഡയലോഗുകളും സന്ദര്‍ഭങ്ങളും ഷെര്‍ലോക്ക് കഥകളില്‍ നിന്നും കട് പേസ്റ്റ് ചെയ്ത പോലുണ്ട്..
എന്തായാലും തുടരൂ വരുന്നിടത്ത് വച്ച് കാണാം.:):):)”
പിന്നെ താങ്കള്‍ എഴുതിയത് മൊത്തമായും ഒരു ഒറിജിനല്‍ പീസ് ഓഫ് വര്‍ക്ക് ആയി എത്ര വിചാരിച്ചിട്ടും മനസ്സ് സമ്മതിക്കുന്നില്ല അതുകൊണ്ട് തന്നെ ഇതിന്റെ പിന്നാലെ പോയി താങ്കള്‍ പറഞ്ഞ അബദ്ധങ്ങളും ഓര്‍മശക്തി പരീക്ഷണങ്ങളും നടത്താന്‍ താല്പര്യമില്ല.
ഒരു എട്ട് നിലയില്‍ പൊട്ടാന്‍ ചാന്‍സുള്ള സുരേഷ് ഗോപി ക്രൈം ത്രില്ലറില്‍ തിരക്കഥ എഴുതാന്‍ ചാന്‍സ് സംഘടിപ്പിച്ച് നോക്കൂ.
യെടേയ് യെഡേയ്, യെന്തരു കോപ്രായങ്ങളടേ ഇത്? നീ വര്‍മ്മമാരുടെ പുത്തി അളക്കാന്‍ എറങ്ങ്യേക്കുവാ?
ReplyDeleteസത്യത്തില്‍ കേരള ഹോംസ് എന്നു കേട്ടപ്പോ ഞാന്‍ കരുതി, റിസഷന്‍ മൂലം പട്ടിണിയായി വട്ടായ ഏതെങ്കിലും റീയല്‍ എസ്റ്റേറ്റു മൊയിലാളി ബ്ലോഗിലൂടെ പുതിയ പ്രൊജക്റ്റ് വില്‍ക്കാന്‍ എറങ്ങിയേക്കുവാ എന്നു. ഞാന്‍ ഇവിടം മൊത്തമൊന്നു നെരങ്ങീട്ടു നിനക്കെത്തര ബുദ്ധിയുണ്ടെന്നു പറഞ്ഞു തരാം. എങ്ങനെയുണ്ടെന്റെ പുത്തി?
"ഈ ആഷ്ട്രേയില്‍ കിടക്കുന്ന സിഗരറ്റ് കുറ്റി സിസറിന്റെതാണ്.എന്റെ സന്ദര്‍ശകര്‍ ചെറുപ്പക്കാര്‍ മുതല്‍ വൃദ്ധന്മാര്‍ വരെയുണ്ട്"
ReplyDeleteഇത് സ്റ്റഡി ഇന്‍ സ്കാര്‍ലെറ്റ് എന്ന നോവലില്‍ ഹോംസ് വാട്‌സണോട് പറയുന്ന അതേ ഡയലോഗാണ്. നീ ഹോംസ് പറഞ്ഞ പനാമേടെ കുറ്റി മാറ്റി സിസറാക്കിയാല്‍ അറിയില്ലെന്ന് വിചാരിച്ചോടീ മുധേവീ?
ഒറ്റ കഥ കൊണ്ട് നിര്‍ത്തിയോ?
ReplyDeleteഎഴുത്ത് നിര്‍ത്തിയോ?
ReplyDelete