രാധികയും സുമതി ടീച്ചറും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു.രാധികയ്ക്ക് ഏതോ ചെറുപ്പക്കാരനുമായി ബന്ധമുണ്ടായിരുന്നു.മെലിഞ്ഞ്,ഉയരം കൂടിയ അയാളെ ഒരു വട്ടം കോളേജിലെ പ്യൂണ്‍ കണ്ടിരുന്നു.ക്ലീന്‍ ഷേവ് ചെയ്ത ആ മുഖം ശരിക്കും ഓര്മിക്കുവാന് കഴിയുന്നില്ലായെങ്കിലും അയാള്‍ ആ കോളേജിലെ വിദ്യാര്‍ത്ഥിയല്ല എന്ന കാര്യത്തില്‍ പ്യൂണിന് സംശയം ഇല്ല.ഇതെല്ലാം പത്രത്തില്‍ വന്ന വാര്‍ത്തകളായിരുന്നു.ഈ കൊലപാതകങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്ന് രണ്ട് ദിവസം പത്രങ്ങളില്‍ വന്നിരുന്നുവെങ്കിലും പിന്നീടത് ശ്രദ്ധിക്കപ്പെടാതെ പോയി.കാരണം ആയിടക്കാണ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒരു ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.പിന്നീട് പത്രം മുഴുവന്‍ രാജ്യത്തെ നടുക്കിയ ആ മഹാ ദുരന്തത്തെ കുറിച്ചുള്ള വാര്‍ത്തകളാല്‍ നിറഞ്ഞു.രാധിക-സുമതി ടീച്ചറുടെ ഘാതകന് ഈ അവസരം ശരിക്കും പ്രയോജനപ്പെട്ടു.ആരും അതിനെ കുറിച്ച് പിന്നീട് അന്വേഷിച്ചില്ല.അങ്ങിനെയിരിക്കെ ജൂണ്‍ മാസത്തിലെ മഴയുള്ള ഒരു സായാഹ്നത്തില്‍ ഒരു മുസ്ലിം പുരോഹിതന് ഞങ്ങളുടെ വീട്ടിലേക്ക് കയറി വന്നു.
"സാറുണ്ടോ ഇവിടെ?"
"ഉണ്ടല്ലോ,കയറിയിരിക്കൂ."
ആഗതനെ സ്വീകരിച്ച് ഇരുത്തുമ്പോഴേയ്ക്കും അദ്ദേഹവും വന്നു.ഞാന്‍ ചായയുമായി വരുമ്പോള്‍ അവരുടെ സംഭാഷണം പകുതിയായിരുന്നു.അയാളാകെ പരിഭ്രമിച്ചിരിക്കുകയാണെന്ന് ഒറ്റ നോട്ടത്തിലറിയാം.കീശയില്‍ നിന്നും ഒരു എഴുത്ത് എടുത്ത് അയാള്‍ അദ്ദേഹത്തിന് നീട്ടി."ഇതാണ് സാര്‍ ഞാന്‍ പറഞ്ഞ എഴുത്ത്.എനിക്കൊന്നും മനസ്സിലാവുന്നില്ല."അദ്ദേഹം അത് വായിച്ചു,ഒപ്പം ഞാനും.കയ്യക്ഷരം കണ്ടപ്പോള്‍,സുമതി ടീച്ചര്‍ക്ക് വന്ന എഴുത്തും ഈ എഴുത്തും ഒരാളാണ് എഴുതിയത് എന്ന് എനിക്ക് മനസ്സിലായി.മരണത്തിന്റെ സാന്നിദ്ധ്യം എനിക്കനുഭവപ്പെട്ടു.ഈ പുരോഹിതനും ഒരു പക്ഷെ മരണപ്പെട്ടേക്കാം.എഴുത്ത് ഇപ്രകാരമായിരുന്നു.
സുഹൃത്തേ-3:185
ivar - the sun
അദ്ദേഹം അത് മടക്കി പോക്കറ്റിലിട്ടു.എന്നിട്ട് പറഞ്ഞു.
"അബൂബക്കര്‍ എന്നല്ലേ പേര് പറഞ്ഞത്"
"അതെ സാര്‍.ഞാന്‍ ഇവിടെയുള്ള ജുമാഅത്ത് പള്ളിയിലാണ് ജോലി ചെയ്യുന്നത്"
"ആട്ടെ ,അബൂബക്കര്‍ ആ സംഭവം ഒന്നുകൂടി പറയൂ..എന്റെ ഭാര്യയും കൂടി കേള്‍ക്കട്ടെ.എനിക്കാണെങ്കില്‍ ഒരു വട്ടം കൂടി കേള്‍ക്കുകയാണെങ്കില്‍ കൂടുതല്‍ ഉപകാരമാവും"
അബൂബക്കര്‍ തുടങ്ങി.
(തുടരും)
Tuesday, October 20, 2009
Subscribe to:
Post Comments (Atom)

"സുഹൃത്തേ-3:185
ReplyDeleteivar - the sun"
കൂടുതല്‍ hints വേണ്ടി വരും...
കഥ തുടരട്ടെ.
തീര്‍ച്ചയായും ശ്രമിക്കാം.
ReplyDeleteരസകരമായ അവതരണം .. തുടരട്ടേ..
ReplyDeleteഫോളോവര്‍ വിഡ്ജറ്റ് ആഡ് ചെയ്യൂ. തീര്‍ച്ചയായും ഒരുപാട് ഫോളോവേഴ്സ് കിട്ടട്ടേ :)
ReplyDeleteതാങ്കളുടെ അഭിപ്രായം തീര്‍ച്ചയായും മുഖവിലക്കെടുക്കുന്നു.
ReplyDelete