"കഴിഞ്ഞ ആഴ്ച്ച ടെലിഫോണ്‍ ബൂത്തില്‍ ജോലി ചെയ്തിരുന്ന രാധികയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടത് നിനക്കോര്‍മ്മയില്ലേ ?മുന്നറിയിപ്പ് തന്നതിന് ശേഷം ദാരുണമായി കൊലപ്പെടുത്തിയത്"
"ശരിയാണ്.ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു.സിനിമയിലെല്ലാം കാണുന്നത് പോലെ ഒരുപാട് രക്ഷാ കവചങ്ങളെ ഭേദിച്ച് ഉദ്ദേശിച്ച ആളെ കൊള്ളുന്ന രീതി."
"പക്ഷേ,ഇവിടെ സ്ഥിതി വ്യത്യസ്തമാണ് സമയവും സന്ദര്‍ഭവും വിവരിച്ചിട്ടില്ല.മരണം വരുന്നു എന്ന ഒരു മുന്നറിയിപ്പ് മാത്രം.അതും ഒരു കോഡ് ഭാഷയില്‍."
"ആരാണ് ഇത് തന്നത്?"
" ഗാന്ധിജി കോളേജിലെ മ്യൂസിക് ടീച്ചര്‍ ഇല്ലേ ഒരു സുമതി നായര്‍ അവര്‍ ഇന്നലെ ബസ് സ്റ്റാന്റില്‍ വെച്ച് തന്നതാണ്.ആകെ പേടിച്ചിരുന്നു അവര്‍.ഒരു പാട് പറയാനുണ്ട്,നാളെ കാണാം,പോലീസിനെ അറിയിക്കരുത് എന്നും പറഞ്ഞു.ആ ടീച്ചര്‍ക്ക് ഈ നാട്ടിലുള്ള വിലയും നിലയും അറിയാമല്ലോ.ഇത്തരത്തിലുള്ള ഒരു കേസ് അവരുടെ ഭാവിയെ ബാധിക്കും എന്ന് ഭയപ്പെട്ടിട്ടുണ്ടാവും."
ശരിയാണ് സുമതി ടീച്ചറുടെ ഒരു കുലീന കുടുംബമാണ്.ഒപ്പം പ്രതാപികളും.അങ്ങിനെയുള്ള ഈ കേസിന്റെ സ്വകാര്യത കാത്ത്സൂക്ഷിക്കുന്നത് മൂലം അവരുടെയും അവര്‍ പഠിപ്പിച്ചിരുന്ന കോളേജിന്റെയും പേരുകള്‍ ഇവിടെ മാറ്റിയെഴുതുന്നതിന്റെ കാരണം നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ.
അന്ന് രാത്രി മുഴുവന്‍ അദ്ദേഹം ഇതിനെ കുറിച്ച് തന്നെ ചിന്തിച്ചിരുന്നു.സന്ദേശം വായിക്കാന്‍ കഴിഞ്ഞെങ്കിലും ' ivar - the sun ' എന്നത് അദ്ദേഹത്തിന് മനസ്സിലായില്ല.ഒരു പക്ഷേ പകല്‍ വെളിച്ചത്തില്‍ ടീച്ചറെ കൊല്ലുമെന്നായിരിക്കും the sun എന്നത് കൊണ്ട് ഉദ്ദേശിച്ചിരിക്കുകയെന്ന എന്റെ അഭിപ്രായം അദ്ദേഹത്തിന് സ്വീകാര്യമായില്ല.മാത്രമല്ല നേരം വെളുത്തപ്പോള്‍ എന്റെ അഭിപ്രായം ശരിയല്ല എന്ന് മനസ്സിലായി.കാരണം രാത്രിയുടെ ഇരുട്ടില്‍ തന്നെ സുമതി ടീച്ചര്‍ കൊല്ലപ്പെട്ടിരുന്നു.
അദ്ദേഹത്തിന് വളരെയധികം വിഷമമുണ്ട്,മുന്നറിയിപ്പ് കിട്ടിയിട്ടും ടീച്ചറെ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. ' ivar - the sun ' ഒരു പിടികിട്ടാത്ത ചോദ്യമായി അവശേഷിച്ചു. ടെലിഫോണ്‍ ബൂത്തിലെ രാധികയുടെ കൊലപാതകവും സുമതി ടീച്ചറുടെ കൊലപാതകവും ഒരാളാണ് നടത്തിയത് എന്നും ഒരേ രീതിയിലുള്ളതാണ് എന്നും പോലീസ് അന്വേഷണത്തില്‍ നിന്നും മനസ്സിലായി.എങ്കിലും ആരാണോ എന്താണോ എന്നെന്നും അവര്‍ക്ക് മനസ്സിലായില്ല.കൊല്ലപ്പെട്ട രണ്ടുപേരും ഒരേ കോളജിലായിരുന്നു എന്നത് കൊണ്ട് പോലീസ് ആ വഴിക്ക് അന്വേഷണം നടത്തി.
(തുടരും)
Tuesday, October 13, 2009
Subscribe to:
Post Comments (Atom)

ivar > ravi എന്നായിരിയ്ക്കുമോ?
ReplyDeletebacki pls, :)
ReplyDelete